Current Date

Search
Close this search box.
Search
Close this search box.

താനൂരിലെ പൊലീസ് അഴിഞ്ഞാട്ടം; മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി

താ​നൂ​ർ: രാ​ഷ്​​ട്രീ​യ സം​ഘ​ര്‍ഷം അ​മ​ര്‍ച്ച ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സ് അ​ഴി​ഞ്ഞാ​ടു​ക​യും വ്യാ​പ​ക നാ​ശ​ന​ഷ്​​ടം വ​രു​ത്തു​ക​യും ചെ​യ്ത​തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ന്യൂ​ന​പ​ക്ഷ ക​മീ​ഷ​നും ഇ​ട​പെ​ട​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ അ​ബ്​​ദു​ല്‍ അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ് അ​തി​ക്ര​മം ന​ട​ന്ന വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ത്തേ​ക്കാ​ളും ഭീ​തി​യേ​ക്കാ​ളും ഭീ​ക​ര​മാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ര്‍ധ​രാ​ത്രി കൂ​ട്ട​ത്തോ​ടെ വീ​ടു​ക​ളി​ല്‍ ഇ​ര​ച്ചു ക​യ​റി​യ പൊ​ലീ​സ് സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും കു​ട്ടി​ക​ളെ​യ​ട​ക്കം മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. നി​ര​പ​രാ​ധി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ള്‍ക്ക് തീ​യി​ട്ടു. പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്.  സം​ഘ​ര്‍ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രാ​ഷ്​​ട്രീ​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണം.അ​ക്ര​മം കാ​ണി​ച്ച​വ​രേ​യും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​വ​രേ​യും പി​ടി​കൂ​ടു​ക​യും നി​യ​മ​ത്തി​ന് മു​മ്പി​ല്‍ കൊ​ണ്ടു​വ​രി​ക​യും വേ​ണം. പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ള്‍ക്കും മ​ത​സം​ഘ​ട​ന​ക​ള്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം പു​നഃ​സ്​​ഥാ​പി​ക്കാ​ന്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പ്ര​ത്യേ​ക ക​ര്‍മ​പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന അ​സി. അ​മീ​ര്‍ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ, സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, വി. ​അ​ബ്​​ദു​റ​ഷീ​ദ്, സി. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്, കെ. ​അ​ബ്​​ദു​റ​ഹീം, സി.​പി ഹ​ബീ​ബ് റ​ഹ്​​മാ​ന്‍ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related Articles