Current Date

Search
Close this search box.
Search
Close this search box.

തമിഴ് കവി എസ്. അബ്ദുറഹ്മാന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. അബ്ദുല്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍  അന്തരിച്ചു. കവിക്കോ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1937 നവംബര്‍ 9ന് മധുരയിലാണ് ജനിച്ചത്. തമിഴ് ഭാഷയില്‍ ബിരുദം നേടിയ ശേഷം 29 വര്‍ഷം വെല്ലൂര്‍ വാണിയമ്പാടി ഇസ്‌ലാമിയ കോളജിലെ തമിഴ് ഭാഷ പ്രഫസറായിരുന്നു. 2009ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഹിന്ദി, ഉര്‍ദു കവികളുടെ രചനകള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയ അദ്ദേഹം തമിഴ് സാഹിത്യലോകത്തിന് സൂഫിസം പരിചയപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്. ഒരു മകനും മകളുമുണ്ട്.

Related Articles