Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുല്‍ ഖുര്‍ആന്‍ പരിഷ്‌കരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ‘തഫ്ഹീമുല്‍ ഖുര്‍ആന്‍’ സോഫ്റ്റ്‌വെയറിന്റെ പരിഷ്‌കരിച്ച വെബ് പതിപ്പ് (www.thafheem.net) ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ ഓഡിയോ പതിപ്പും തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പതിപ്പും ഇതിന്റെ പ്രധാന സവിശേഷതകളാണ്. മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണവും വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഖുര്‍ആന്‍ പാരായണ നിയമത്തിന്റെ വിശദമായ പഠനത്തിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിപുലമായ സെര്‍ച്ച് സൗകര്യത്തോടൊപ്പം ഖുര്‍ആന്‍ ആശയപഠനം വിലയിരുത്തുന്നതിന് പ്രശ്‌നോത്തരി, വാക്കര്‍ഥങ്ങളുടെ പഠനപരിശോധനക്കായി ഡ്രാഗ് ആന്റ് ഡ്രോപ്പ് രൂപത്തിലുള്ള ഗെയിം പ്രോഗ്രാം തുടങ്ങിയവും വെബ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഹിറാ സെന്റില്‍ ചേര്‍ന്ന ചടങ്ങില്‍ ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു പരിഷ്‌കരിച്ച വെബ്പതിപ്പ് പരിചയപ്പെടുത്തി. അബൂ ഫൈസല്‍ സ്വാഗതമാശംസിച്ചു.

Related Articles