Current Date

Search
Close this search box.
Search
Close this search box.

തഫവ്വുഖ് കാമ്പസ് ഫെസ്റ്റ്: മികച്ച വിജയവുമായി ശാന്തപുരം അല്‍ജാമിഅ

പെരിന്തല്‍മണ്ണ: ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിക്കപ്പെട്ട തഫവ്വുഖ് ഇസ്‌ലാം കാമ്പസ് ഫെസ്റ്റില്‍ മികച്ച വിജയവുമായി ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിഅ വിദ്യാര്‍ഥികള്‍. വിവിധ മത്സരങ്ങളില്‍ അഹ്മദ് അന്‍ഫാല്‍ (ഇംഗ്ലീഷ് പ്രസംഗം), അനീസ് റഹ്മാന്‍ (ഖുര്‍ആന്‍ദറസ്), ആഷിഖ് അബ്ദുല്‍ ജബ്ബാര്‍ (ഹിഫ്‌ള്), അഫ്‌സല്‍ ഹുസൈന്‍ (മലയാളം പ്രസംഗം) എന്നിവര്‍ ഒന്നാം സ്ഥാനവും സുഫ്യാന്‍ (ഹിഫ്‌ള് ) രണ്‍ണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം പാളയം ജമാഅത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. ഷഹീര്‍ മൗലവി, സി. ടി. സുഹൈബ്, കെ പി തൗഫീഖ് എന്നിവരില്‍ നിന്ന് വിജയികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വിജയികളെ അല്‍ജാമിഅ അധികൃതര്‍ അനുമോദിച്ചു.

Related Articles