Current Date

Search
Close this search box.
Search
Close this search box.

തന്‍ശിഅ ഇസ്‌ലാമിക പഠന വേദി മഞ്ചേരിയിലും

മഞ്ചേരി: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തന്‍ശിഅ’ എന്ന പേരില്‍ എസ്.ഐ.ഒ ഒരുക്കുന്ന ഇസ്‌ലാമിക പഠനവേദിയുടെ മഞ്ചേരി കേന്ദ്രത്തിന്റെ  ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് നിര്‍വ്വഹിച്ചു. ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ അടിസ്ഥാന വിവരങ്ങള്‍ പ്രാഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് ‘തന്‍ശിഅ ” യിലൂടെ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ.എ.കെ.സഫീര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍ക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനമാണ് ലഭിക്കുന്നതെന്നും അത്   സാമൂഹ നന്മക്കായി ഉപയോഗപ്പെടുത്തണമെന്നും ഡോ.സഫീര്‍ സൂചിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മഞ്ചേരി എരിയ പ്രസിഡന്റ് പി.വി.മുഹമ്മദ് കുട്ടി സംസാരിച്ചു. എസ്.ഐ.ഒ മഞ്ചേരി മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് സമീഹ്ബില്ല സ്വാഗതവും അസിസ്റ്റന്റ് കാമ്പസ് സെക്രട്ടറി ഹാദിഖ് നന്ദിയും പറഞ്ഞു.

Related Articles