Current Date

Search
Close this search box.
Search
Close this search box.

തനിമ,ഒരുമ,കൂട്ടായ്മ കാമ്പയിന് പ്രൗഢോജ്വല തുടക്കം

യാമ്പു: തനിമ,ഒരുമ,കൂട്ടായ്മ എന്ന തലക്കെട്ടില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംഘടിപ്പിക്കുന്ന കാമ്പയിന്റെ യാമ്പു മേഖല തല ഉദ്ഘാടന സമ്മേളനം വിവിധ സംഘടനാ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യാമ്പു ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ അസീസ് സുല്ലമി ഉദ്ഘാടനം ചെയ്തു. കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ മേഴത്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹി ച്ചു. കെ.എന്‍ .എം സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി.

ഒ. ഐ. സി. സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അസ്‌ക്കര്‍ വണ്ടൂര്‍, തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര, നവോദയ യാമ്പു ഏരിയ കമ്മിറ്റി സെക്രട്ടറി അജോ ജോര്‍ജ്, കെ. എം. സി. സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ നടുവില്‍, പ്രവാസി സാംസ്‌കാരിക സമിതി യാമ്പു മേഖല പ്രസിഡന്റ് സോജി ജേക്കബ്, മദീന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി മന്‍സൂര്‍ അഹമ്മദ് സ്വലാഹി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. യാമ്പു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി നിയാസ് പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം മങ്കട നന്ദിയും പറഞ്ഞു. സഹല്‍ നിയാസുദ്ദീന്‍ ഖിറാഅത്ത് നടത്തി. ഫാറൂഖ്, അലി അഷ്റഫ്, അബ്ദുല്ല, അബ്ദുല്‍ അസീസ്, അബ്ദുല്‍ റസാഖ്, ഇഖ്ബാല്‍ ഫറോക്ക്, നിയാസുദ്ദീന്‍, മുസ്തഫ, അബ്ദുല്‍ നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles