Current Date

Search
Close this search box.
Search
Close this search box.

തടവുകാരുടെ പ്രശ്‌നത്തിന് പ്രഥമ പരിഗണന: ഇസ്മാഈല്‍ ഹനിയ്യ

ഗസ്സ: ഹമാസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും മുന്‍ഗണനാ പട്ടികയില്‍ എല്ലാ അര്‍ഥത്തിലും ഒന്നാം സ്ഥാനത്തുള്ള വിഷയമാണ് ഫലസ്തീന്‍ തടവുകാരുടെ പ്രശ്‌നമെന്ന് ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മ സന്ദര്‍ശിക്കവെ അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം തടവുകാരുടെ മോചനം ദേശീയ ബാധ്യതയാണെന്നും അവരുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാനുള്ള അധിനിവേശ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും വ്യക്തമാക്കി. അധിനിവേശ ഭരണകൂടം തടവുകാരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം ചെയ്യും വരെ അവരോടുള്ള ഐക്യദാര്‍ഢ്യ കാമ്പയിനുകള്‍ തുടരാനും ഹനിയ്യ ആഹ്വാനം ചെയ്തു.
സംഘടനാ തെരെഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവന കഴിഞ്ഞ ദിവസമാണ് ഹമാസ് പുറത്തുവിട്ടത്.

Related Articles