Current Date

Search
Close this search box.
Search
Close this search box.

‘തജന്നുദ്’ കേഡര്‍ ക്യാമ്പിന് ഉജ്വല സമാപനം

ശാന്തപുരം: അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ എസ്.ഐ.ഒ ഏരിയ സംഘടിപ്പിച്ച ‘തജന്നുദ്’ കേഡര്‍ ക്യാമ്പിന് ഉജ്വല സമാപനം. ആഗസ്റ്റ് 18, 19, 20 ദിവസങ്ങളിലായി അല്‍ജാമിഅ ക്യാമ്പസില്‍ വെച്ച് നടന്ന കേഡര്‍ ക്യാമ്പിന്റെ ഉദ്ഘാടനം എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള നിര്‍വഹിച്ചു. ആധുനികവും ഉത്തരാധുനികവുമായ ജ്ഞാന വ്യവഹാരങ്ങള്‍ക്ക് സവിശേഷമായ മേല്‍ക്കോയ്മ ലഭിക്കുന്ന കാലത്ത്, വസ്തുനിഷ്ഠമായ ജ്ഞാനശാസ്ത്ര നിര്‍മിതിക്കാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാവേണ്ടതെന്നും അല്ലാത്തപക്ഷം കാലത്തിന്റെ ജ്ഞാന ശാസ്ത്രഹത്യക്ക് നാം വിധേയരാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന വ്യത്യസ്തവും പഠനാര്‍ഹവുമായ വൈജ്ഞാനിക സെഷനുകളില്‍ പ്രമുഖര്‍ സംബന്ധിച്ചു. മാധ്യമം  മീഡിയാവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ (ടി. മുഹമ്മദ്, കെ.സി അബ്ദുല്ല മൗലവി, മൊയ്തു മൗലവി: പ്രാസ്ഥാനിക ജീവിതവും ധൈഷണിക സംഭാവനകളും), ഐ.പി.എച്ച് ഡയറക്റ്റര്‍ കെ.ടി ഹുസൈന്‍ (ഇമാം മൗദൂദി: പ്രായോഗിക രാഷ്ട്രീയത്തിന്റെ മാതൃകകള്‍), ഡോ. ആര്‍. യൂസുഫ് (തജ്ദീദ് നവ ആഖ്യാന സാധ്യതകള്‍), ഡോ. കൂട്ടില്‍ മുഹമ്മദലി (ഇസ്‌ലാമിക പ്രസ്ഥാനം: വെല്ലുവിളികളും നയനിലപാടുകളും), ഡോ. വി. ഹിക്മതുല്ല (ഫാഷിസം: ചരിത്രം, വര്‍ത്തമാനം), ഖാലിദ് മൂസാ നദ്‌വി (ഖിലാഫത്ത്: സങ്കല്‍പത്തിലെ വൈവിധ്യങ്ങള്‍), അബ്ദുല്‍ വാസി ധര്‍മഗിരി (ഫാഷിസം: പ്രതിരോധത്തിന്റെ രീതിശാസ്ത്രം), പി.എം.എ ഗഫൂര്‍ (ചെറുപ്പത്തോട് സ്‌നേഹപൂര്‍വ്വം) തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ‘കാലത്തോട് കലഹിച്ച പാട്ടുകള്‍’ എന്ന സെഷനില്‍ അബൂ സഹ്‌ല, റഹ്മാന്‍ മുന്നൂര്‍, ജമീല്‍ അഹ്മദ് എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയും ശ്രദ്ധേയമായി. ക്യാമ്പിന്റെ സമാപന സെഷനില്‍, ജമാഅതെ ഇസ് ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി വിഥ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് സംസാരിച്ചു. സംഘടനകള്‍ക്കപ്പുറം ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ ഗതി നിര്‍ണയിക്കുന്ന ധിഷണയും നിശ്ചയദാര്‍ഢ്യവുമുള്ള നേതൃത്വത്തെയാണ് കാലം തേടുന്നതെന്നും അതിനായുള്ള തയ്യാറെടുപ്പുകളാണ് ഇത്തരം ക്യാമ്പുകളുടെ വിജയമെന്നും അദ്ധേഹം സൂചിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത് കൊണ്ട് അല്‍ജാമിഅ സ്റ്റുഡന്റ്‌സ് ഡീന്‍ എ.ടി ശറഫുദ്ദീന്‍, എസ്.ഐ.ഒ കേന്ദ്ര ശൂറാംഗം അലിഫ് ശുകൂര്‍, എസ്.ഐ.ഒ അല്‍ജാമിഅ ഏരിയ പ്രസിഡന്റ് അനീസ് റഹ്മാന്‍, സെക്രട്ടറി ജലീബ് ഹുസൈന്‍, കേഡര്‍ ക്യാമ്പ് കണ്‍വീനര്‍ റഖീബ് മേലാറ്റൂര്‍, അസ്‌ലം എസ്, നിദാല്‍ സിറാജ് എന്നിവര്‍ സംസാരിച്ചു.

Related Articles