Current Date

Search
Close this search box.
Search
Close this search box.

തംഹീദുല്‍ മര്‍അ : ബിരുദദാന സംഗമം സംഘടിപ്പിച്ചു

റിയാദ്. തംഹീദുല്‍ മര്‍അ എന്ന പേരില്‍ ഇസ്ലാമിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തനിമ റിയാദ് വനിതാ വിഭാഗം സംഘടിപ്പിച്ച പഠന കോഴ്‌സില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ബിരുദദാനം സംഘടിപ്പിച്ചു.  2017 ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ച റിയാദിലെ രണ്ട് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ആദ്യ ബാച്ച് ആണ് പുറത്തിറങ്ങിയത്. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഇസ്ലാമിക വിഷയങ്ങളിലുള്ള അടിസ്ഥാന പഠനം, സര്‍ഗ കഴിവുകള്‍ വികസിപ്പിക്കാനുള്ള പരിപാടികള്‍, പഠന യാത്രകള്‍, പ്രോജക്ട് വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. പഠിതാക്കളുടെയും സുഹൃത്തുകളുടെയും കുടുംബങ്ങള്‍ ഒത്ത് ചേര്‍ന്ന സദസ്സില്‍ വച്ച് ഉന്നത വി!ജയം നേടിയവര്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  

ദുര്‍റ ഇസ്തിറാഹയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഠിതാക്കളുടെ വിവിധ സ്‌റ്റേജ് മത്സരങ്ങള്‍ മറ്റ് കലാ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് അസംബ്ലിയോടുകൂടി ആരംഭിച്ച ആദ്യ സെഷനില്‍ ഖുര്‍ആന്‍ പാരായണം, പ്രസംഗം, അറബിക് നശീദ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. രണ്ടാം സെഷനില്‍ പഠിതാക്കള്‍ സ്‌കിറ്റ്, ഖവ്വാലി, ടാബ്ലോ, ഗ്രൂപ്പ് സോംഗ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.

ഇരുന്നോറോളം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന മൂന്നാം സെഷനില്‍ പഠിതാക്കളെയും ടീച്ചര്‍മാരെയും ആദരിച്ചു. ചടങ്ങില്‍ തനിമ വനിതാ വിഭാഗം പ്രസിഡന്റ് ബഹജ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. തനിമ റിയാദ് പ്രസിഡന്റ് സലാഹുദീന്‍ ഉത്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഹ്യൂമാനിറ്റേറിയന്‍ സിറ്റി ഫിസിയോളജി കണ്‍സള്‍ട്ടന്റ് ഡോ.സൈന സപ്ന, കെ.എം.സി.സി വനിതാ വിഭാഗം പ്രസിഡന്റ് നദീറ ശംസ്, എം.എസ്.എസ്. അംഗം ഖമറുന്നിസ നൗഷാദ് എന്നിവര്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതണം ചെയ്തു. പഠിതാക്കളും അധ്യാപകരും തങ്ങളുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കു വച്ചത് ആവേശമായി. അസ്ഹര്‍ പുള്ളിയില്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആര്‍ജിച്ച അറിവ് ജീവിതം കൊണ്ട് ചുറ്റുമുള്ളവരെ അനുഭവിപ്പിച്ച് ലോക നാഥന്റെ തൃപ്തി കരസ്ഥമാക്കുന്നതിലാണ് യഥാര്‍ത്ഥ വിജയം നിലകൊള്ളുന്നതെന്ന് സമപന പ്രസംഗം നിര്‍വഹിച്ച തനിമ റിയാദ് ജനറല്‍ സെക്രട്ടറി താജുദീന്‍ ഓമശേരി പറഞ്ഞു. ബുഷ്!റ ഖാലിദ് ഖിറാഅത്ത് നടത്തി. സല്‍മ അസ്!ലം കോഴ്‌സിനെ കുറിച്ച് വിശദീകരിച്ചു. ജാസ്മിന്‍ അശ്!റഫ്, സാബിറ ലബീബ്, അഫ്!നിദ എന്നിവര്‍ അവതാരകരായിരുന്നു. നസീറ റഫീഖ്, സബ്‌ന ലത്തീഫ്, ജെസി അസ്മര്‍, ബുഷ്!റ ഹനീഫ്, ഫൗസിയ താജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

 

Related Articles