Current Date

Search
Close this search box.
Search
Close this search box.

ഡോ. സഫീര്‍ എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സഫീര്‍ എ.കെ (താനൂര്‍), സെക്രട്ടറിയായി സല്‍മാനുല്‍ ഫാരിസ് (വാഴക്കാട് എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായി അജ്മല്‍ കോടത്തൂര്‍ (കാമ്പസ്), മുസ്തബ്ശിര്‍ ശര്‍ഖി (സംഘടന), അശ്ഫാഖ് അഹ്മദ് (പബ്ലിക് റിലേഷന്‍) എന്നിവരെയും തെരെഞ്ഞെടുത്തു. അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായി സാഹിര്‍ പുത്തനത്താണിയെയും നഈം മാറഞ്ചേരി, അമീന്‍ മമ്പാട്, യാസിര്‍ വാണിയമ്പലം, ജസീല്‍ ഫഹീം കോട്ടക്കല്‍, നൂറുദ്ദീന്‍ എന്നിവരെയും നിശ്ചയിച്ചു. റഖീബ് ടി.സി, ഷിബാസ് പുളിക്കല്‍, റഷാദ്‌വി.പി, റഊഫ് എടപ്പാള്‍ എന്നിവര്‍ജില്ലാ സമിതി അംഗങ്ങളാണ്. മലപ്പുറം മലബാര്‍ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, അംജദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സമിതിയംഗം അജ്മല്‍കെ.പി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.സി നസീര്‍ എന്നിവര്‍ പങ്കെടുത്തു.
ഏരിയാ പ്രസിഡന്റുമാര്‍: ഹംസത്ത്അലി (പെരിന്തല്‍മണ്ണ), തസ്‌നീം (ശാന്തപുരം), മര്‍സൂഖ് (മേലാറ്റൂര്‍), ഡോ.ഹിശാം ഹൈദര്‍ (വണ്ടൂര്‍), തഹ്‌സീന്‍ കെ.പി (നിലമ്പൂര്‍), അമീന്‍ അഹ്‌സന്‍ (ചുങ്കത്തറ), അംജദ് (എടവണ്ണ), ഫാസില്‍ (മഞ്ചേരി), അഫ്‌സല്‍ ഹുസൈന്‍ (മങ്കട), അംജദ് (ദഅവത്ത് നഗര്‍), ഷബീര്‍ (മലപ്പൂറം), മുനവ്വര്‍ (കൊണ്ടോട്ടി), മുബഷിര്‍ (വാഴക്കാട്), സമീല്‍ (അരീക്കോട്) സഹല്‍ (യൂണിവേഴ്‌സിറ്റി), ഹസീന്‍ (വേങ്ങര), മുര്‍ഷിദ് (പുത്തനത്താണി), ഫഹീം (കോട്ടക്കല്‍), സാബിഖ് (പറവണ്ണ), ഫിജാസ് (താനൂര്‍), അഡ്വ. സൂബീര്‍ (തിരൂരങ്ങാടി), ഉമര്‍ മുഖ്താര്‍ (ആലത്തിയൂര്‍), അനസ് (തിരൂര്‍), ബിലാല്‍ (പൊന്നാനി), ബാസില്‍ സലീം (മാറഞ്ചേരി), മുഹമ്മദ് ജാബിര്‍ (എടപ്പാള്‍), ജാഫര്‍ സി.ടി. (വളാഞ്ചേരി), അജ്മല്‍ (വള്ളുവമ്പ്രം), അനീസ് റഹ്മാന്‍ (അല്‍-ജാമിഅ)

Related Articles