Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം

കോഴിക്കോട്: ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി, പി.ജി, പി.എച്ച്.ഡി എന്നിവയിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഡല്‍ഹി യൂണിവേഴ്‌സിറ്റി മലയാളി ഹല്‍ഖ അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂണ്‍ 4 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനിലാണ് പരിപാടി. നോര്‍ത്ത്, സൗത്ത് ക്യാമ്പസുകളിലായി എഴുപതോളം കോളേജുകള്‍ അടങ്ങിയ ഡല്‍ഹി സര്‍വകലാശാലയിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മികവുറ്റ ഭാവിയാണ് തുറന്നു നല്‍കുന്നത്. ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളിലെ രാജ്യത്തെ പ്രശസ്തമായ കോളേജുകള്‍ ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലാണ് എന്നതും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു പ്രത്യേകതയാണ്. ഹോണേഴ്‌സ് ഡിഗ്രി നല്‍കുന്ന രാജ്യത്തെ ചുരുക്കം ചില സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തിനു വേണ്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അറിയുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9656487985, 9995055711, 9847460483 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles