Current Date

Search
Close this search box.
Search
Close this search box.

ട്രംപ് വിജയിക്കുന്നത് മുഴുലോകത്തിന്റെയും പ്രശ്‌നമായി മാറും: മാര്‍ട്ടിന്‍ ഷൂള്‍സ്

ബ്രസ്സല്‍സ്: അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുന്നത് മുഴുവന്‍ ലോകത്തിന്റെയും പ്രശ്‌നമായി മാറുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷൂള്‍സ്. സമാന സ്വഭാവക്കാരായ ആളുകള്‍ യൂറോപ്പില്‍ തെരെഞ്ഞെടുക്കപ്പെടുന്നതിന് അത് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപ് യൂറോപ്യന്‍ യൂണിയന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് മുഴുവന്‍ ലോകത്തിന്റേതുമാണ്. ട്രംപ് വിജയിച്ചാല്‍ അങ്ങേയറ്റം ഉത്തരവാദിത്വബോധം ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് ഉത്തരവാദിത്വമില്ലാത്ത ഒരാള്‍ എത്തിയതായിട്ടാണ് കണക്കാക്കപ്പെടുക. എന്നും ‘ദേര്‍ സ്പീഗല്‍’ ജര്‍മന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ ‘ദേശീയ അപമാനവും അന്താരാഷ്ട്രതലത്തില്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ടവനും’ എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

Related Articles