Current Date

Search
Close this search box.
Search
Close this search box.

ട്രംപ് മുസ്‌ലിം രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ യാത്ര നിരോധനത്തിന് സുപ്രീം കോടതിയുടെ അനുമതി

വാഷിങ്ടണ്‍: ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്ര നിരോധനത്തിന് യു.എസ് സുപ്രിം കോടതിയുടെ അനുമതി. ഇറാന്‍,ലിബിയ,സൊമാലിയ,ചാഡ്,സിറിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. യാത്ര വിലക്കിന് അനുമതി നല്‍കണമെന്ന ട്രംപിന്റെ ആവശ്യം സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു.

ഏറെ വിവാദമായ യാത്രാ വിലക്കിന്റെ മൂന്നാമതും പരിഷ്‌കരിച്ച പതിപ്പുമായാണ് ട്രംപ് സുപ്രിം കോടതിയെ സമീപിച്ചത്. കോടതിയില്‍ ഒന്‍പതംഗ ബെഞ്ചില്‍ രണ്ടു പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

യാത്രാ വിലക്കിനെതിരേ റിച്ച്മൗണ്ട്,വിര്‍ജീനിയ,സാന്‍ഫ്രാന്‍സിസ്‌കോ,കാലിഫോര്‍ണിയ തുടങ്ങിയ കീഴ്‌കോടതികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിം കോടതി വിധി. കേസുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് കീഴ്‌കോടതികള്‍ക്ക് സുപ്രിം കോടതി ഉത്തരവിട്ടുണ്ട്.
നേരത്തെ യാത്രാ വിലക്ക് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഒക്ടോബറില്‍ കീഴ്‌കോടതി വിലക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. തിങ്കളാഴ്ചയാണ് സുപ്രിം കോടതി കീഴ്‌കോടതികളുടെ വിധി റദ്ദാക്കുകയും യാത്രാ വിലക്കിന് അംഗീകാരം നല്‍കുകയും ചെയ്തത്.

 

 

Related Articles