Current Date

Search
Close this search box.
Search
Close this search box.

ട്രംപ് ഭരണത്തിനു കീഴില്‍ യു.എസില്‍ മുസ്‌ലിം വിരുദ്ധ സംഘങ്ങള്‍ വര്‍ധിച്ചു

വാഷിങ്ടണ്‍: ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ സംഘടനകള്‍ക്ക് വര്‍ധന. 2016ല്‍ 101 സംഘടനകളുള്ളിടത്ത് ഇപ്പോള്‍ 114 സംഘടനകളായാണ് വര്‍ധിച്ചത്. സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമങ്ങളും വെളുത്ത വര്‍ഗക്കാരുടെ മേല്‍ക്കോയ്മയും ഇത്തരം സംഘടനകളുടെ വളര്‍ച്ചക്ക് ഊര്‍ജമായി.

2017ല്‍ 954 വിദ്വേഷ ഗ്രൂപ്പുകളാണ് രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് നാലു ശതമാനം വര്‍ധിച്ചു. 2014 മുതലുള്ള കണക്കു പ്രകാരം ഇതുവരെയായി 20 ശതമാനമാണ് വര്‍ധിച്ചത്. വെളുത്ത വര്‍ഗക്കാരുടെ മേല്‍ക്കോയ്മയുള്ള 600 ഗ്രൂപ്പുകളും 121 നിയോ-നാസി ഗ്രൂപ്പുകളുമാണ് അമേരിക്കയിലുള്ളത്. ഇത് നേരത്തെ 99 എണ്ണമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ നിയോ നാസി ഗ്രൂപ്പുകള്‍ അമേരിക്കയില്‍ അക്രമാസക്തമായ പരിപാടികള്‍ നടത്തിയപ്പോള്‍ ട്രംപ് ഇതിനെ ന്യായീകരിച്ചു രംഗത്തു വരികയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക സംഘര്‍ഷം എന്ന പേരില്‍ ട്രംപ് മൂന്നു വ്യാജ വീഡിയോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 43 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രംപിനുള്ളത്. ബ്രിട്ടനിലെ യു.കെ ഫ്രിന്‍ജ് നാഷണലിസ്റ്റ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ലീഡര്‍ ആയിരുന്നു ഈ വ്യാജ വീഡിയോ അദ്യം പോസ്റ്റ് ചെയ്തത്.

ട്രംപ് അധികാരത്തിലേറിയ ശേഷം ആദ്യമായി ചെയ്തത് കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും രാജ്യത്ത് നിന്നു പുറത്താക്കാനും നിന്ദിക്കാനുമാണ് തുനിഞ്ഞത്. അവരുടെ വിസ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു.

 

Related Articles