Current Date

Search
Close this search box.
Search
Close this search box.

ട്രംപ് ഭരണകൂടം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നതാലോചിക്കുന്നു

വാഷിംഗ്ടണ്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തുന്നതിന്റെയും അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും സാധ്യത സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിനകത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധറിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം അത്തരത്തിലുള്ള നീക്കം തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് സ്റ്റേറ്റ്, ട്രഷറി ഡിപാര്‍ട്ട്‌മെന്റുകളുടെ ഭീകരപട്ടികയില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ ഫ്‌ളൈന്റെ നേതൃത്വത്തിലുള്ള ഒരു സംഘം താല്‍പര്യം കാണിക്കുന്നുണ്ടെന്ന് റിപോര്‍ട്ട് വ്യക്തമാക്കി.
വിഷയം ചര്‍ച്ച ചെയ്യേണ്ടതാണെന്നും ആ നിലപാടിനെ താന്‍ പിന്തുണക്കുന്നുണ്ടെന്നുമാണ് പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ പേരു വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടു കൊണ്ട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണകൂടം എന്തെങ്കിലും കാല്‍വെപ്പുകള്‍ സ്വീകരിച്ചതായി ഇതുവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles