Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ വംശീയതക്കെതിരെ അമേരിക്കയില്‍ പ്രകടനങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തെരെഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഏഴ് അമേരിക്കന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ട്രംപ് നടത്തിയ ‘വംശീയ’ പരാമര്‍ശങ്ങളിലും അഭയാര്‍ഥി, മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ട്രംപിന്റെ വംശീയവും മുസ്‌ലിം വിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ആയിരങ്ങളാണ് മാന്‍ഹാട്ടനില്‍ തെരുവിലിറങ്ങിയത്. ഷിക്കാഗോയിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് മുന്നില്‍ അഞ്ഞൂറോളം പേര്‍ പ്രതിഷേധം രേഖപ്പെടുത്താനായി ഒരുമിച്ചു കൂടി. പ്രകടനക്കാരെ ഷിക്കാഗോ പോലീസ് തടയുകയായിരുന്നു. ഫിലാഡല്‍ഫിയ, ബോസ്റ്റണ്‍, സാന്‍ഫ്രാന്‍സികോ, ലോസ്ഏഞ്ചല്‍സ്, കാലിഫോര്‍ണിയയിലെ ഓക്‌ലാന്റ് എന്നിവിടങ്ങളിലും ട്രംപിന്റെ വംശീയ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധ റാലികള്‍ നടന്നു. ട്രംപ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനകള്‍ക്കനുസരിച്ച് മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് പ്രകടനക്കാന്‍ വ്യക്തമാക്കി.

Related Articles