Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ യാത്രാ വിലക്ക്; അപ്പീലുമായി മനുഷ്യാവകാശ സംഘടനകള്‍

വാഷിംഗ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്കിനെതിരെ പ്രഥമ അപ്പീല്‍ തങ്ങള്‍ നല്‍കുമെന്ന് മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍. യാത്രാ വിലക്ക് സംബന്ധിച്ച ട്രംപിന്റെ മാര്‍ച്ച് ആറിലെ ഉത്തരവ് ഭേദഗതി ചെയ്യാന്‍ മേരീലാന്റ് കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ട്രംപ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം അമേരിക്കന്‍ ഭരണഘടനയുടെയും കുടിയേറ്റ നിയമത്തിന്റെയും ലംഘനമാണെന്ന് ജില്ലാ കോടതി ന്യായാധിപനായ തിയോഡോര്‍ ഷുവാങിന് സമര്‍പ്പിച്ച ഹരജിയില്‍ സംഘടന പറഞ്ഞിട്ടുണ്ട്.
ട്രംപിന്റെ പുതിയ വിലക്ക് യഥാര്‍ത്ഥത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത് മുസ്‌ലിംകള്‍ക്കു മേലാണെന്നും രാജ്യത്തേക്കു വരുന്നവരോട് ഈ രൂപത്തില്‍ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നും സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആന്റണി റെമേറോ പറഞ്ഞു. ചില ദക്ഷിണ കൊറിയക്കാര്‍ക്കും വെനിസ്വെലയിലെ ചെറിയൊരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്‌ലിം വിരുദ്ധത എന്ന അടിസ്ഥാന ന്യൂനതയെ അത് മൂടിവെക്കുന്നില്ല. പ്രസിഡന്റ് ട്രംപിന് ഒരിക്കല്‍കൂടി കോടതികളില്‍ ഞങ്ങള്‍ അവസരം കൊടുക്കയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles