Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്‍ ആയുധ പരീക്ഷണം ആരംഭിച്ചു

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്‍ ആയുധ പരീക്ഷണത്തിന് തുടക്കം കുറിച്ചു. വിവിധ ദൂരപരിധിയുള്ള മിസൈലുകള്‍, റഡാര്‍ സംവിധാനം, ഇലക്ട്രോണിക് യുദ്ധ പരിശീലനം തുടങ്ങിയ സംവിധാനങ്ങളുടെ പരീക്ഷണമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ശനിയാഴ്ച്ച ആരംഭിച്ചത്. ഇറാന്റെ വടക്കന്‍ പ്രദേശമായ സിംനാനിലെ 35 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്താണ് പരീക്ഷണങ്ങള്‍ നടക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആയുധശേഷിയും ഏത് തരം അപകടത്തെയും നേരിടാനുള്ള മുന്നൊരുക്കവും പ്രകടിപ്പിക്കലാണ് പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
25 ഇറാനിയന്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ യു.എസ് ട്രഷറി ഡിപാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പരീക്ഷണം സംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. അമേരിക്കക്ക് സമാനമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Related Articles