Current Date

Search
Close this search box.
Search
Close this search box.

ടീന്‍ ഇന്ത്യ ശാസ്ത്ര ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ശാസ്ത്ര കുതുകികളായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ടീന്‍ ഇന്ത്യ’ സംഘടിപ്പിച്ച ശാസ്ത്ര ക്യാമ്പ് പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ സമാപിച്ചു. രണ്ട് ദിവസമായി നടന്ന ക്യാമ്പ് പ്രമുഖ ശാസ്ത്ര സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. പി.ആര്‍ മഹാദേവന്‍പിള്ള ഉദ്ഘാടനം ചെയ്തു. ‘അറിവും ശാസ്ത്രവും’, ‘ശാസ്ത്രം നിത്യജീവിതത്തില്‍’, ‘മാനത്ത് നോക്കുമ്പോള്‍ ‘, ‘റോബോട്ടിക്‌സ്’, ‘പ്രകാശത്തിന്റെ ലോകം’, പരിസര പഠനം’ എന്നീ വിഷയങ്ങളെ യഥാക്രമം സോ. മഹ്മൂദ് ശിഹാബ്, ബെന്നി പി.ടി, കമാല്‍ മാസ്റ്റര്‍, അബൂബക്കര്‍, അലി മന്‍സൂര്‍, യാസിര്‍, ഹാമിദലി വാഴക്കാട്, എന്നിവര്‍ അവതരിപ്പിച്ചു. ടീന്‍ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് വി കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ ആസിഫലി നേതൃത്വം നല്‍കി. അറിവുകളും അനുഭവങ്ങളും പരീക്ഷണ നിരീക്ഷണവും ഒത്ത് ചേര്‍ന്ന് ശാസ്ത്രക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ അനുഭവമായി.

Related Articles