Current Date

Search
Close this search box.
Search
Close this search box.

ടി.പി സെന്‍കുമാറിനെതിരെ നടപടി ആവിശ്യപ്പെട്ട് എസ്.ഐ.ഒ പരാതി നല്‍കി

കോഴിക്കോട്: സമകാലിക മലയാളം മാസികയിലൂടെ മുസ്‌ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
‘ലൗ ജിഹാദ് ‘ എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുള്ള കാര്യമാണ്. ജിഹാദിനെ കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് മറ്റു മതസ്ഥരില്‍ ഭീതിയും പ്രകോപനവും സൃഷ്ടിക്കുന്ന വ്യാജങ്ങളാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിരുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളെ നിസാരമായി കാണാന്‍ പാടില്ല. ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മത വിഭാഗങ്ങള്‍ക്കിടയില്‍ സ0ഘര്‍ഷത്തിനുകാരണമായേക്കാവുന്ന പ്രസ്താവനകള്‍ നടത്തിയതിന് സെന്‍കുമാറിനെതിരെ IPC 153A, 295A, 505(b),(c) വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Related Articles