Current Date

Search
Close this search box.
Search
Close this search box.

ടി.പി. സെകുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മെമ്പറാക്കരുത്

കോഴിക്കോട്: കേരള അഡ്മിനിട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി മുന്‍ ഡി.ജി.പി ഡോ. ടി.പി.സെന്‍കുമാറിനെ നിയമിക്കരുതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഹരജിയില്‍ കേരളത്തിലെ മതരാഷ്ട്രീയസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ടി.പി.സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ മെമ്പറായി ശിപാര്‍ശ ചെയ്ത് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി കേരള ഗവര്‍ണര്‍ വഴി അന്തിമ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
എന്നാല്‍, മേല്‍ ശിപാര്‍ശക്കും അംഗീകാരത്തിനും ശേഷം സ്ത്രീവിരുദ്ധവും മുസ്ലിം വിരുദ്ധവും കേരള സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമായ  പരാമര്‍ശം മാധ്യമങ്ങള്‍ വഴി ടി.പി.സെന്‍കുമാര്‍ നടത്തിയിരിക്കുകയാണ്. കേരളത്തിലെ ജനസംഖ്യ വ്യതിയാനത്തെ നരവംശശാസ്ത്രപരമായോ സാമൂഹികശാസ്ത്രപരമായോ വിശകലനം ചെയ്യുന്നതിന് പകരം വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്തിത്തത്തേയും പരസ്പര ഐക്യത്തേയും തകര്‍ക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മോബ് ലിഞ്ചിംഗിനെ ന്യായീകരിക്കുകയും അതിനെതിരെ നടക്കുന്ന ജനാധിപത്യ പ്രതികരണങ്ങളെ അപകടകരമെന്ന് പരസ്യമായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.  കേരളത്തിലെ മുസ്‌ലിം സമുദായത്തിനെതിരെ ഉയര്‍ന്ന ലൗ ജിഹാദ് ആരോപണത്തെ സംബന്ധിച്ച് കേരളത്തിന്റെ  ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുകയും തുടര്‍ന്ന് കേരള ഹൈകോടതി അത്തരമൊന്നില്ലെന്ന് വിധിപ്രസ്താവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും അത്തരമൊരാരോപണം മുസ്‌ലിം സമുദായത്തിന് നേരെ ഉന്നയിക്കുകയാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്.
ഇതേതുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേരള െ്രെകബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പോലീസ് ഐ.പി.സി 153 (a) (1) (a) വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തിരിക്കുകയാണ്. അതിനാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മെമ്പര്‍ പോലെ നിഷ്പക്ഷമായും ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ചും നിലനില്‍ക്കേണ്ട ഭരണഘടനാ  അര്‍ധ ജുഡീഷ്യല്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിച്ച് ഒപ്പുവെക്കരുതെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

Related Articles