Current Date

Search
Close this search box.
Search
Close this search box.

ടി.പിസെന്‍കുമാറിനെതിരായ ഭീമഹരജി; ഒപ്പുശേഖരണം തുടങ്ങി

കോഴിക്കോട്: ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്ന് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ തകര്‍ക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ ഒരു വ്യക്തിയെ ഭരണഘടനഅര്‍ധ ജുഡീഷ്യല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, പ്രവര്‍ത്തക സമിതിയംഗം എസ്.എം.സൈനുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles