Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവാകാനില്ല: മിശ്അല്‍

ദോഹ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അന്താരാഷ്ട്രകൂട്ടായ്മയുടെ അധ്യക്ഷസ്ഥാന വാഗ്ദാനം സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അല്‍ തള്ളികളഞ്ഞു. ഖുദ്‌സ് പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹമാസ് ഒരു ഫലസ്തീന്‍ പ്രസ്ഥാനമാണ്, അതിന്റെ മേഖല ഫലസ്തീനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിമിതമാണെന്നും ആയതിനാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ഹമാസ് ശൂറാ കൗണ്‍സില്‍ മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസിന്റെ മുതിര്‍ന്ന അംഗവുമായ ഇസ്മാഈല്‍ ഹനിയ്യയെ രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക്  ഖാലിദ് മിശ്അലിന്റെ പകരക്കാരനായി തെരഞ്ഞെടുത്തു.
ഹമാസ് മറ്റു രാജ്യങ്ങളുടെയും സംഘടനകളുടെയും കാര്യങ്ങളില്‍ ഇടപെടുകയില്ലെന്നും, ഈ ഫലസ്തീന്‍ പ്രസ്ഥാനം  മറ്റു സംഘടനകളില്‍ നിന്നും സ്വതന്ത്രമാണെന്നും മിശ്അല്‍ ഖുദ്‌സ് പ്രസ്സിനോട് പറഞ്ഞു. ഫലസ്തീന്‍ പ്രസ്ഥാനത്തിന്റെ അവലംബമെന്നത് അതിന്റെ നേതൃസംവിധാനങ്ങളാണ്. അതുപോലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വം വരുന്നത് ഹമാസില്‍ നിന്നല്ലെന്നും, അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കിംവദന്തികള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള മനപൂര്‍വ ശ്രമങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles