Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളൊരിക്കലും അടിച്ചേല്‍പ്പിക്കല്‍ നയം സ്വീകരിച്ചിട്ടില്ല: എര്‍ദോഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കി ഭരണകൂടത്തിന് കീഴിലുള്ള ഇമാം ഖതീബ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേരുന്നതിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ നിഷേധിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ പ്രസ്താവന. വെള്ളിയാഴ്ച്ച ഇസ്തംബൂളിലെ ഖാസിം ബാഷാ ഗ്രൗണ്ടില്‍ യുവ ഇമാം ഖതീബുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തലിന്റെയും അടിച്ചേല്‍പ്പിക്കലിന്റെയും നയം ഒരു ദിവസം പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യം കണ്ണുള്ളവര്‍ക്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇമാം ഖതീബ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭീകരസംഘടനകള്‍ക്കൊപ്പം നിലകൊള്ളുകയോ അക്രമത്തിനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുകയില്ലെന്നും എര്‍ദോഗാന്‍ സൂചിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നു, സാധാരണ സ്‌കൂളുകള്‍ ഇമാം ഖതീബ് സ്‌കൂളുകളാക്കി മാറ്റുന്നു തുടങ്ങിയ ആരോപണങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവുമാണെന്ന് എര്‍ദോഗാന്‍ പറഞ്ഞു. അത്തരം സ്‌കൂളുകളെ ബന്ധിച്ചിരുന്ന ചങ്ങലക്കെട്ടുകള്‍ തകര്‍ക്കുകയാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചര്‍ത്തു.

Related Articles