Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന് സഹായവുമായി ഖത്തറും; 500 മില്യണ്‍ ഡോളര്‍ നല്‍കും

അമ്മാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിസന്ധി നേരിടുന്ന ജോര്‍ദാന് സാമ്പത്തിക സഹായവുമായി ഖത്തറും. 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ നല്‍കുന്നത്. നേരത്തെ കുവൈത്തും യു.എ.ഇയും സൗദിയും ജോര്‍ദാന് സഹായം നല്‍കിയിരുന്നു. 2.5 ബില്യണ്‍ ഡോളറായിരുന്നു ഈ മൂന്ന് രാജ്യങ്ങളും കൂടി നല്‍കിയിരുന്നത്.

ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുല്ല രണ്ടാമനും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഖത്തര്‍ സഹായം പ്രഖ്യാപിച്ചത്. അമ്മാനില്‍ വെച്ച് ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച.

ജോര്‍ദാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ടൂറിസം മേഖലയിലുമാണ് ഖത്തര്‍ പണം നിക്ഷേപിക്കുന്നത്. ഖത്തറിന്റെ സഹായ പാക്കേജിലൂടെ പതിനായിരത്തോളം ജോര്‍ദാന്‍ പൗരന്മാര്‍ക്ക് ജോലി ലഭിക്കാനിടയാക്കും.

രാജ്യത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി പരിഷ്‌കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരുന്നു. പ്രധാനമന്ത്രി രാജിവെക്കണമെന്നും പുതിയ നികുതി സമ്പ്രദായം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയിരുന്നത്. തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവെച്ചിരുന്നു.  ബഹ്റൈന്‍,ഈജിപത് തുടങ്ങിയ രാജ്യങ്ങളും സമാന പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Related Articles