Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍ പ്രാദേശിക തെരെഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവറിയിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്

അമ്മാന്‍: 14 വര്‍ഷത്തോളം തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന ശേഷം ഇത്തവണ നടന്ന പ്രാദേശിക തെരെഞ്ഞെടുപ്പില്‍ പങ്കാളികളായ മുസ്‌ലിം ബ്രദര്‍ഹുഡ് വന്‍ വിജയം കൈവരിച്ച് തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിരിക്കുകയാണ്. വിവിധ മുന്‍സിപാലിറ്റികളില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ ആറ് സ്ഥാനാര്‍ഥികളില്‍ മൂന്ന് പേര്‍ വിജയിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ സര്‍ഖാ നഗരമാണ് അതിലൊന്ന്. വലുപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ജോര്‍ദാനിലെ രണ്ടാമത്തെ നഗരമാണിത്.
തെരെഞ്ഞെടുപ്പില്‍ കൃത്രിമത്വമുണ്ടെന്നും ഭരണകൂടം ചില സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ആരോപിച്ച് 2007ല്‍ നടന്ന മുന്‍സിപാലിറ്റി തെരെഞ്ഞെടുപ്പില്‍ നിന്ന് ബ്രദര്‍ഹുഡ് പിന്‍വാങ്ങിയിരുന്നു.

Related Articles