Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍ താഴ്‌വരയിലെ നൂറുകണക്കിന് ഫലസ്തീനികളോട് വീടുകള്‍ ഒഴിയാന്‍ ഉത്തരവ്

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്തീനികള്‍ക്ക് തങ്ങളുടെ വീടുകള്‍ ഒഴിയാനുള്ള ഉത്തരവ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസം വിതരണം ചെയ്തു. അവ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യമായിട്ടാണ് ഇത്തരം ഒരു സൈനിക ഉത്തരവ് നല്‍കുന്നതെന്ന് ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഉത്തരവ് ലഭിച്ച് എട്ട് ദിവസത്തിനകം വീട് ഒഴിയാനും വസ്തുക്കള്‍ അവിടന്ന് നീക്കം ചെയ്യാനുമാണ് സൈനിക ഉത്തരവ്.
ഒഴിപ്പിക്കലിന് ഇരയാക്കപ്പെടുന്നവരുടെ പേര് ഉത്തരവിലില്ല. ഐനുല്‍ ഹില്‍വക്കും ഉമ്മു ജമാലിനും ഇടക്കുള്ള 550 ദുനം (135.908 ഏക്കര്‍) ഒഴിപ്പിക്കാനാണ് ഉത്തരവ്. അവിടെ അധിവസിക്കുന്ന ഫലസ്തീനികളുടെയും ഫലസ്തീനിലെ ലാറ്റിന്‍ ചര്‍ച്ചിന്റെയും ഉടമസ്ഥതയിലുള്ളതാണ് പ്രദേശത്തെ ഭൂമി. വീടുകള്‍ ഇല്ലാതെ അവിടെ വസിക്കാന്‍ അവിടത്തുക്കാര്‍ക്ക് ഉത്തരവ് അനുവാദം നല്‍കുന്നുണ്ട്. നാലായിരത്തോളം ആടുകളെയും ഇരുന്നൂറോളെ ഒട്ടകങ്ങളെയും അറുന്നൂറോളം പശുക്കളെയും അവിടത്തുകാര്‍ വളര്‍ത്തുന്നുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles