Current Date

Search
Close this search box.
Search
Close this search box.

ജെ.എന്‍.യുവിലെ ദലിത്-ബഹുജന്‍ നേതാക്കള്‍ക്ക് നേരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക: എസ്.ഐ.ഒ

കോഴിക്കോട്: ജെ.എന്‍.യു അധികാരികളുടെ വിവേചനപരമായ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ദലിത്-ബഹുജന്‍ നേതാക്കളെയും വിദ്യാര്‍ഥികളേയും സസ്‌പെന്റ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടി പിന്‍വലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി ആവശ്യപ്പെട്ടു. എസ്.ഐ.ഒ കോഴിക്കോട് ബീച്ചില്‍ വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  എതിര്‍പ്പുകളെയും വിയോജിപ്പുകളേയും അധികാരത്തിന്റെ ഉപകരണങ്ങള്‍ കൊണ്ട് നേരിടുന്ന സംഘ്പരിവാര്‍ ശൈലിയാണ് ജെ.എന്‍.യു വി.സി സ്വീകരിക്കുന്നത്. ദലിത് ബഹുജന്‍ സംഘടനകള്‍ സമരം ചെയ്യുമ്പോള്‍ മാത്രം സസ്പന്‍ഷന്‍ പോലെയുള്ള നടപടികളുണ്ടാകുന്നത്, രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ദലിത് മുസ്‌ലിം ബഹുജന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന തുടര്‍ച്ചയായ വിവേചനങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സംഗമം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഒ.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഗ്രഹാരങ്ങളായിരുന്ന ഉന്നത കലായലങ്ങളില്‍ ദലിത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ സംവരണത്തെ അട്ടിമറിച്ച് അത്തരം ജനസമൂഹങ്ങളില്‍ നിന്നുള്ള പുതിയ ഉണര്‍വുകളെ ഇല്ലാതാക്കാനാണ് അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു യൂണിറ്റ് പ്രസിഡന്റ് ഹാബീല്‍, എഴുത്തുകാരനും ജെ.എന്‍.യു ഐ.എം.എം.സി വിദ്യാര്‍ഥിയുമായ സി. അഹ്മദ് ഫായിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി എന്നിവര്‍ സംസാരിച്ചു.

Related Articles