Current Date

Search
Close this search box.
Search
Close this search box.

ജുമുഅ ഖുതുബ രാഷ്ട്രീയ മുക്തമായിരിക്കണം: സൗദി മന്ത്രി

റിയാദ്: രാഷ്ട്രീയ സന്ദേശങ്ങളുടെ പ്രചാരണത്തിനായി ജുമുഅ ഖുതുബകള്‍ ഉപയോഗിക്കുന്നതിനെതിരെ ഖതീബുമാര്‍ക്ക് സൗദി ഇസ്‌ലാമിക കാര്യ വകുപ്പ് സഹമന്ത്രി ഡോ. തൗഫീഖ് അല്‍സുദൈരിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയ വിഷയങ്ങള്‍ തങ്ങളുടെ ഖുതുബകളില്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഖതീബുമാരുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജുമുഅ ഖുതുബയിലൂടെ മതപരമായ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രചാരണവും ബോധവല്‍കരണവും ഇസ്‌ലാമിന്റെ സ്തംഭങ്ങളെ കുറിച്ച് ആളുകളെ ഉണര്‍ത്തലുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ഖതീബുമാരുടെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. ഈ ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. കാരണം, സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ അനൈക്യമുണ്ടാക്കാന്‍ മതപരമായ സ്ഥാനം ഉപയോഗിക്കുന്നവരുടെ പക്ഷത്ത് മന്ത്രാലയം നിലകൊള്ളില്ല. എന്ന് സുദൈരി പറഞ്ഞു.
മസ്ജിദുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും അത് സംബന്ധമായി ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതികരണങ്ങള്‍ക്കും ഫീഡ്ബാക്കുകള്‍ക്കുമായി മന്ത്രാലയത്തിന്റെ കവാടങ്ങള്‍ തുറന്നു കിടക്കുകയാണെന്നും ജനങ്ങളോട് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ അതിന്റെ കീഴിലുള്ള ഖതീബുമാരെ വിശ്വാസമാണ്. കാരണം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ളവരും യോഗ്യരുമാണ് അവരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles