Current Date

Search
Close this search box.
Search
Close this search box.

ജുമുഅക്ക് മുന്നോടിയായി മസ്ജിദുല്‍ അഖ്‌സക്ക് ചുറ്റും ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി

ഖുദ്‌സ്: ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി മസ്ജിദുല്‍ അഖ്‌സ പരിസരത്തും ഗേറ്റുകളിലും ഇസ്രയേല്‍ സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്തി. അധിനിവിഷ്ട ഖുദ്‌സിലും കൂടുതല്‍ സുരക്ഷാ സൈനികരെ ഇസ്രയേല്‍ നിയോഗിച്ചിട്ടുണ്ട്. നൂറിലേറെ പേര്‍ക്ക് പരിക്കിനും നമസ്‌കരിക്കാനെത്തിയ നിരവധി പേരുടെ അറസ്റ്റിനും കാരണമായ സംഘര്‍ഷഭരിതമായ കഴിഞ്ഞ രാത്രിയുടെ പശ്ചാത്തലത്തിലാണിത്. ലഹളകള്‍ അടിച്ചമര്‍ത്താന്‍ പ്രത്യേക പരിശീലനം നേടിയ ‘യമാം’ സേനയിലെയും അതിര്‍ത്തി രക്ഷാസേനയിലെയും അംഗങ്ങളെ ഖുദ്‌സിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാം പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനെത്തിവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച വൈകിയിട്ട് മസ്ജിദ് അങ്കണത്തിലും പരിസരത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഖുദ്‌സിലെ മസ്ജിദുകള്‍ അടച്ചിട്ട് ഇന്നത്തെ ജുമുഅ മസ്ജിദുല്‍ അഖ്‌സയില്‍ മാത്രം നിര്‍വഹിക്കാന്‍ ഖുദ്‌സിലെ മതവേദികള്‍ ആഹ്വാനം ചെയ്തിരുന്നു. മസ്ജിദുല്‍ അഖ്‌സയിലെ നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ നീക്കിയതിന് ശേഷം ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇന്നലെ അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ മസ്ദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. ഇന്നലെ രാത്രി ഇശാഅ് നമസ്‌കാരത്തിന് ശേഷം മുഗാറബ ഗേറ്റ് വഴി അധിനിവേശ സൈനികര്‍ മസ്ജിദ് അങ്കണത്തിലേക്ക് കടക്കുകയും അവിടെ ഇഅ്തികാഫിലായിരുന്ന 120 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles