Current Date

Search
Close this search box.
Search
Close this search box.

ജുഡീഷ്യറിയും ഭരണകൂടവും നീതിയുടെ പക്ഷം ചേരണം: ഖുര്‍ആന്‍ സഗമം

കണ്ണൂര്‍: ജനാധിപത്യത്തിന്റെ സര്‍വ്വ സ്തംഭങ്ങളും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍  കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സംഗമം ആഹ്വാനം ചെയ്തു. നീതിതിന്യായ വ്യവസ്ഥയുടെ പരമോന്നത കേന്ദ്രങ്ങള്‍ പോലും വിവേചനാരോപണത്തില്‍ സ്തംഭിക്കപ്പെടുന്നത് ജനാധിത്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. വംശീയ ഉന്‍മൂലനവും വര്‍ഗീയവിവേചനവും ഭരണകൂട അകമ്പടിയോടെ നടപ്പാക്കുന്ന കാലത്ത് സാമൂഹിക നീതി പുലരാന്‍ പ്രയത്‌നിക്കലാണ് എറ്റവും ഉയര്‍ന്ന മനുഷ്യധര്‍മ്മം.  എല്ലാതരം വിവേചനങ്ങളെയും നിരാകരിക്കുന്ന നീതിയുടെ പാഠങ്ങളാണ്ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. അരിക് വല്‍ക്കരിക്കപ്പെട്ടവന്റേയും നീതി നിഷേധിക്ക പ്പെട്ടവന്റേയും വിമോചനം സാധ്യമാവുന്ന സാമൂഹ്യ ഉള്ളടക്കമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

Quranജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ജീവിത വീക്ഷണങ്ങളെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും വിശ്വാസി സമൂഹം സന്നദ്ധമാകണമെന്ന് അദ്ധേഹം പറഞ്ഞു. ഖുര്‍ആന്റെ സന്ദേശങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത് ഖുര്‍ആന്റെ ഉള്ളടക്കത്തെ അതിനന്റെ പ്രാധമിക സ്രോതസ്സില്‍നിന്ന് തന്നെ പഠിക്കാനുള്ള സാഹചര്യമാണ് ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഒരുക്കുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മികച്ച സേവനം അനുഷ്ഠിക്കുന്ന ഖുര്‍ആന്‍ അധ്യാപകരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരിച്ചു. അവാര്‍ഡ് ദാന സമ്മേളനം മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.

വാണിദാസ് എളയാവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു.   മുുസ്!ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് വി.ടി.അബ്ദില്ല കോയ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നിസ ടീച്ചര്‍, ടി.പി.യൂനുസ്,പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി,മുത്തലിബ് അസ്‌ലമി, ഹാഫിസ് അനസ് മൗലവി, ഡോ.പി.മുഹമ്മദ് മുഷ്താഖ്, വി.എന്‍ ഹാരിസ്, കെ.എം.മഖ്ബൂല്‍,യു.പി.സിദ്ധീഖ്മാസ്റ്റര്‍, പി.കെ.മുഹമ്മദ് സാജിദ് നദ്‌വി,കെ.മുഹമ്മദ് ഹനീഫ്, പി.കെ.ഇംതിയാസ്  എന്നിവര്‍ സംസാരിച്ചു.

 ഖര്‍ആന്‍ സ്റ്റഡീസെന്റര്‍ പരീക്ഷകളില്‍ പ്രിലിമിനറി വിഭാഗത്തില്‍ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് റാങ്ക് നേടിയ ജുബൈരിയ ശുക്കൂര്‍(തൃശൂര്‍) മറിയ എസ്(പാലക്കാട്) ഹസ്‌ന.എ (പാലക്കാട്) എന്നിവരെയും സെക്കന്ററി വിഭാഗത്തില്‍ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് റാങ്ക് നേടിയ ശരീഫ.വി(മലപ്പുറം) സീനത്ത് എസ് (എറണാകുളം) ഉസ്മാന്‍.വി(പാലക്കാട്) എന്നിവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാതല മത്സരവിജയികളേയും മുതിര്‍തന്ന ഖുര്‍അന്‍ അധ്യാപകരേയും പഠിതാക്കളേയും, സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളേയും ചടങ്ങളില്‍ ആദരിച്ചു.

 

Related Articles