Current Date

Search
Close this search box.
Search
Close this search box.

ജീവിത മൂല്യങ്ങളെ കാത്തുസൂക്ഷിക്കുക: നഹാസ് മാള

മനാമ: മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും നന്മയുടെ പ്രതിനിധാനങ്ങളാവുകയും ചെയ്യണമെന്ന് യുവപണ്ഡിതനും പ്രഭാഷകനുമായ നഹാസ് മാള അഭിപ്രായപ്പെട്ടു. വിശ്വാസം, അതിജിവനം: ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി ദാറുല്‍ ഈമാന്‍ കേരള സെക്ഷന്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമം ലക്ഷ്യമാക്കുന്ന ദൈവിക ദര്‍ശനം ചരിത്രത്തിലുടനീളം എല്ലാ അനീതികള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ മനുഷ്യന് കരുത്ത് പകരുകയും നന്മകള്‍ ചെയ്യാന്‍ പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്. വിശ്വാസ ദാര്‍ഢ്യവും ധാര്‍മികബോധവും കൈമുതലാക്കിയാല്‍ ഏത് പ്രതിസന്ധിയിലും ദിശാബോധത്തോടെ മുന്നോട്ട് പോകുവാന്‍ കഴിയും. പ്രത്യാശയും പ്രയത്‌നവും കൊണ്ട് വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞ മഹത് ജീവിതങ്ങളില്‍ നിന്നാണ് മാതൃകകള്‍ സ്വീകരിക്കേണ്ടത്. ഉയര്‍ന്ന കാഴ്ചപ്പാടും ബോധനിലവാരവും കൊണ്ട് ജീവിതത്തെ ഹൃദ്യമായി ആവിഷ്‌കരിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു . കെസി എ ഹാളില്‍ നടന്ന പരിപാടിയില്‍ ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം.എം.സുബൈര്‍ സ്വാഗതം പറയുകയും അബ്ബാസ് മലയില്‍ നന്ദിപറയുകയും ചെയ്തു. യൂനുസ് സലീം ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. ഇ.കെ സലീം, സി.ഖാലിദ്, സി.എം. മുഹമ്മദലി, ജാസിര്‍ വടകര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles