Current Date

Search
Close this search box.
Search
Close this search box.

ജാമിഅ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.മുഹമ്മദ് കുഞ്ഞാണി മുസ്‌ലിയാര്‍ക്ക് ആദരം

പട്ടിക്കാട്: ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആദരം17 സംഘടിപ്പിച്ചു. ജാമിഅ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി.മുഹമ്മദ് കുഞ്ഞാണി മുസ്‌ലിയാര്‍ക്ക് നൂറുല്‍ ഉലമ ഒരുക്കിയ സ്‌നേഹാദര ചടങ്ങ് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ധാര്‍മ്മിക ചെതന്യം കാത്തുസൂക്ഷിക്കുന്നവരാണ് ഉത്തമ പണ്ഡിതരെന്നും സമസ്തയുടെ മുന്‍കാല നേതാക്കള്‍ ആ വഴിയാണ് നമുക്ക് കാണിച്ചുതന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.മുഹമ്മദ് കുഞ്ഞാണി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹാദിഖ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈതലവിക്കോയ ബുഖാരി തങ്ങള്‍, നാസര്‍ ഫൈസി വയനാട്, മാനേജര്‍ എ.ടി മുഹമ്മദലി, അബൂബക്കര്‍, അരിക്കുഴിയില് ബാപ്പു ഹാജി സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും മുജ്തബ ആനക്കര നന്ദിയും പറഞ്ഞു

 

Related Articles