Current Date

Search
Close this search box.
Search
Close this search box.

ജാമിഅ ജൂനിയര്‍ ഫെസ്റ്റ്: മേഖലാ മത്സരങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

ഗൂഡല്ലൂര്‍: ജാമിഅഃ ജൂനിയര്‍ഫെസ്റ്റിന്റെ മേഖലാ മത്സരങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. വയനാട്, നീലഗിരി നിലമ്പൂര്‍ മേഖലകളിലെ 11 സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറോളം പ്രതിപകളാണ് ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യത്തീംഖാനയില്‍ നടക്കുന്ന ഈസ്റ്റ് സോണ്‍ മത്സരത്തില്‍  മാറ്റുരക്കുന്നത്. സബ്ജൂനിയര്‍ , ജൂനിയര്‍ ഹയര്‍ സെക്കണ്ടറി, ജൂനിയര്‍ സെക്കണ്ടറി, സീനിയര്‍ വിഭാഗങ്ങളിലായി 76 ഇനങ്ങളിലാണ് മത്സരം.
ജി.ടി.എം.ഒ ഹാളില്‍ നടന്ന ഉദ്ഘാടന ച്ചടങ്ങില്‍ ജി.ടി.എം.ഒ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാരി ഹാജി, കെ എച്ച് കോട്ടപ്പുഴ, ബാപ്പു ഹാജി, കുഞ്ഞാവ ഹാജി, കുട്ടിപ്പ ഹാജി, എസ് മുഹമ്മദലി, പി.കെ.എം ബാഖവി ഷരീഫ് ദാരിമി , ഉസ്മാന്‍ ദാരിമി, സലീം സ്വിദ്ദീഖി പൊടിയാട്,അബ്ദുല്‍ സലാം മാസ്റ്റര്‍, എം.സി സൈദാലി മൗലവി, ഹനീഫ ഫൈസി പ്രസംഗിച്ചു.

Related Articles