Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന ദ്വിവല്‍സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സിന് തുടക്കമായി. മദ്രസാ പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യവസ്ഥാപിത മതപഠനം സാധ്യമാകുന്ന ഈ ബഹുജന വിദ്യാഭ്യാസ പദ്ധതിക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിന് പുറമേ ലക്ഷദ്വീപ്, കര്‍ണ്ണാടക, തമിഴ്‌നാട് മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നൂറിലേറെ പഠന കേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. പതിനായിരത്തോളം പഠിതാക്കാളാണ് കോഴ്‌സിന് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദര്‍ശന ചാനല്‍, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്‌റൂം എന്നീ സംവിധാനങ്ങളിലൂടെയും ക്ലാസ് സംപ്രേഷണം ചെയ്യും.
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വീരാന്‍ ഹാജി പൊട്ടച്ചിറ, പുത്തനഴി മൊയ്തീന്‍ ഫൈസി, എ.ടി മുഹമ്മദലി, ശാഫി ഹാജി ചെമ്മാട്, കെ.എം കുട്ടി എടക്കുളം, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അസീസ് പട്ടിക്കാട്, മൂസ ഹാജി കാടാമ്പുഴ, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ പ്രസംഗിച്ചു.

ഹുബ്ലി ദഅ്‌വാ കോണ്‍ഫ്രന്‍സ് ഇന്ന്
ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ജാമിഅഃ നൂരിയ്യഃ സംഘടിപ്പിക്കുന്ന ഹുബ്ലി ദഅ്‌വാ കോണ്‍ഫ്രന്‍സ് ഇന്ന് നടക്കും. ധാര്‍വാഡ് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ റമദാന്‍ മാസം നടത്തേണ്ട ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപരേഖ തയ്യാറാക്കും. ഇന്ന് (ചൊവ്വ) കാലത്ത് പത്ത് മണിക്ക് കച്ചി ശാദി ഹാളില്‍ നടക്കുന്ന സമ്മേളനം ഹാജി അബ്ദുല്‍ കരീം ശീര്‍ഷി ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ഹാജി തോഡാര്‍ അധ്യക്ഷത വഹിക്കും. ഉസ്മാന്‍ ഫൈസി തോഡാര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അനീസ് കൗസരി, മുഹമ്മദ് അസ്‌ലം ഫൈസി, മൗലാനാ അബ്ദുറഹ്മാന്‍ അദ്ദാഇ, റഫീഖ് ഹുദവി കോലാര്‍, ഉവൈസ് മന്‍സരി ഹുബ്ലി, അശ്‌റഫലി പടന്ന, സഈദ് ഹുദവി (ഗുജറാത്ത്) പ്രസംഗിക്കും.

Related Articles