Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ്യഃ ലൈബ്രറി എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യും

പട്ടിക്കാട്: ജാമിഅഃ നൂരിയ്യയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന ജാമിഅഃ നൂരിയ്യഃ അക്കാദമിക് സെന്റര്‍ ശിലാസ്ഥാപനവും പത്മശ്രീ എം എ യൂസുഫലി നിര്‍വ്വഹിക്കും. നാളെ(വ്യാഴം) വൈകീട്ട് 4 മണിക്ക് ജാമിഅഃ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. തന്റെ പിതാവിന്റെ പാവന സ്മരണാത്ഥം എം.എ യൂസുഫലി സ്വന്തം ചിലവില്‍ നിര്‍മ്മിച്ച ലൈബ്രറി അത്യാധുനിക സൗകര്യങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അറുപതോളം സഹസ്ഥാപനങ്ങളുടെ ആസ്ഥാന മന്ദിരമായ അക്കാദമിക് സെന്ററിന്റെ ചിലവും വഹിക്കുന്നത്  എം.എ യൂസുഫലിയാണ്. ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും

Related Articles