Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് മേഖലാ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ കലാ മല്‍സരമായ ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ മേഖലാ മല്‍സരങ്ങള്‍ക്ക് ഇന്ന് ഗൂഡല്ലൂരില്‍ തുടക്കമാകും. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അന്‍പതിലേറെ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിഭകളാണ് മേഖലാ മല്‍സരങ്ങളില്‍ മാറ്റുരക്കുക. കിഴക്കന്‍ മേഖലയിലെ പത്ത് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നും നാളെയുമായി ഗൂഡല്ലൂര്‍ താലൂക് മുസ്‌ലിം ഓര്‍ഫനേജില്‍ നടക്കുന്ന ഈസ്റ്റ് സോണ്‍ മല്‍സരങ്ങളില്‍ പങ്കാളികയാവുക.
ദക്ഷിണ കന്നഡ, കൊടുക്, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന നോര്‍ത്ത് സോണ്‍ മല്‍സരങ്ങള്‍ നവംബര്‍ 5, 6 തിയ്യതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി അസീസിയ്യ അറബിക് കോളേജിലും, വെസ്റ്റ് സോണ്‍ നവംബര്‍ 12, 13 തിയ്യതികളില്‍ ചേരൂര്‍ യതീംഖാനയിലും,  സെന്‍ട്രല്‍ സോണ്‍ മല്‍സരം നവംബര്‍ 19, 20 തിയ്യതികളില്‍ തൃപ്പനച്ചി ഉസ്താദ് സ്മാരക ജൂനിയര്‍ കോളേജിലും, സൗത്ത് സോണ്‍ മല്‍സരം നവംബര്‍ 26, 27 തിയ്യതികളില്‍ കൊപ്പം ഇര്‍ശാദുല്‍ അനാം അറബിക് കോളേജിലും നടക്കും.
ഇന്ന് വൈകിട്ട് നാല് മണിക്ക് ഗൂഡല്ലൂര്‍ മുസ്‌ലിം യതീംഖാനയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്യും. യതീംഖാന പ്രസിഡണ്ട് കെ.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കെണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും.

Related Articles