Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ജൂനിയര്‍ ഗ്രാന്റ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം

പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സര്‍ഗോല്‍സവമായ ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫൈനലിന് ഫൈസാബാദില്‍ പ്രൗഡോജ്വല തുടക്കം. നൂറുകണക്കിന് കലാ പ്രതിഭകളും അനുവാചകരും സംഗമിച്ച സദസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സര്‍ഗോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സാമൂഹിക മാധ്യമങ്ങളുടേയും ടെക്‌നോളജിയുടേയും വേഗതയേറിയ വികാസമാണ് ലോകത്ത് നടക്കുന്നതെന്നും ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രചാരണത്തിന് സര്‍ഗ വളര്‍ച്ച അനിവാര്യമാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സര്‍ഗ്ഗ വളര്‍ച്ച ലക്ഷ്യമാക്കി വിവിധ സ്ഥാപനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ദൗത്യങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും ഇതെല്ലാം സമൂഹത്തിന്റെ നന്‍മ ലക്ഷ്യമാക്കിയാണ് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഒ.എം.എസ തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി ഹൈത്തമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉസ്മാന്‍ ഫൈസി ഏറിയാട്, കെ.ഇബ്രാഹിം ഫൈസി ജിദ്ദ, അബൂബക്കര്‍ ഹാജി ആനമങ്ങാട്, (ദമാം), അശ്‌റഫ് കുളത്തൂര്‍ (റിയാദ്), ഹസ്സന്‍ ഹാജി തോളൂര്‍, സയ്യിദ് ഹബീബ് തങ്ങള്‍ അരക്കുപറമ്പ്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു.
വൈകുന്നേരം 4.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡോ. പി.എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സോണല്‍ മല്‍സരങ്ങളുടെ മികച്ച സംഘാടനത്തിനുള്ള മെമന്റോ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും. മെട്രൊ മുഹമ്മദ് ഹാജി, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, എം.എം കുട്ടി മൗലവി, ഒ.പി കുഞ്ഞാപ്പു ഹാജി തൃപ്പനച്ചി, റിയാസുദ്ദീന്‍ കൊപ്പം എന്നിവര്‍ ഏറ്റുവാങ്ങും. പുത്തനഴി മൊയ്തീന്‍ ഫൈസി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം.എ മുഹമ്മദ് ജമാല്‍ സാഹിബ് വായനാട്, ഡോ. റജിന്‍ എം ലിനൂസ് പ്രസംഗിക്കും.
വൈകുന്നേരം 4 ന് സിയാറത്ത് നടക്കും. 5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ്, ഹകീം ഫൈസി ആദൃശ്ശേരി, നാലകത്ത് സൂപ്പി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പ്രസംഗിക്കും. നിര്‍മ്മാണ്‍ മുഹമ്മദലി ഏറ്റു വാങ്ങി അല്‍ മുനീര്‍ പ്രകാശിതമാകും.

Related Articles