Current Date

Search
Close this search box.
Search
Close this search box.

ജാതീയ-ഫാസിസ്റ്റ് പൊതുബോധം നീതിയെ വെല്ലുവിളിക്കുന്നു: പി സുരേന്ദ്രന്‍

കൂട്ടിലങ്ങാടി: ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയിലുണ്ടായിരുന്നത് വംശീയതയിലും ഫാസിസത്തിലും അധിഷ്ഠിതമായ പൊതുബോധമായിരുന്നെങ്കില്‍, ഇന്ന് ഇന്ത്യയില്‍ ജാതീയതയിലും ഫാസിസത്തിലും അധിഷ്ഠിതമായ പൊതുബോധമാണ് നിലനില്‍ക്കുന്നതെന്നും, ഇത് തിരുത്താതെ നീതിക്കു വേണ്ടിയുള്ള പോരാട്ടം പൂര്‍ണമാവുകയില്ലെന്നും പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. എസ്.ഐ.ഒ ദഅ്‌വത്ത് നഗര്‍ ഏരിയാ സമ്മേളനം കൂട്ടിലങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം സോഷ്യല്‍ മീഡിയകളിലൂടെയുള്ള പ്രതികരണങ്ങള്‍ക്കപ്പുറം യുവതലമുറ തെരുവിലിറങ്ങി ജനാധിപത്യ രീതിയില്‍ ക്രിയാത്മകമായി പ്രതികരിക്കണം, തെരുവിലിറങ്ങുന്നവരെയാണ് ഭരണകൂടം എന്നും ഭയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ഒ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അലിഫ് ഷുക്കൂര്‍ മുഖ്യാതിഥിയായിരുന്നു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ മുഹമ്മദലി മാസ്റ്റര്‍, എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗങ്ങളായ അമീന്‍ മമ്പാട്, ജസീല്‍ മമ്പാട് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ബാരി ചെറുകുളമ്പ് ഖിറാഅത്ത് നടത്തി.
എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയാ പ്രസിഡന്റ് ഷാഫി കൂട്ടിലങ്ങാടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അജ്മല്‍ തോട്ടോളി ചെറുകുളമ്പ് നന്ദിയും പറഞ്ഞു.

Related Articles