Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമില്‍ നിന്നും ഫലസ്തീനികളെ പുറത്താക്കാന്‍ നിയമം നിര്‍മിക്കാനൊരുങ്ങി ഇസ്രായേല്‍

അമ്മാന്‍: ജറൂസലേമില്‍ നിന്നും ഫലസ്തീനികളെ ഒഴിവാക്കാനുള്ള നടപടികള്‍ക്കൊരുങ്ങി ഇസ്രായേല്‍. അധിനിവേശ കിഴക്കന്‍ ജറൂസലേമിലും ഗോലന്‍ മേഖലകളിലും കൂടുതല്‍ അധികാരം ലഭിക്കുന്ന നിയമം കൊണ്ടുവരാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടമെന്ന നിലക്ക് മേഖലയില്‍ സോഷ്യല്‍ മീഡിയ നിരോധിക്കാനും ഇതു മൂലം ജറൂസലേമില്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ ഒരുമിച്ചു ചേരുന്നതു തടയാനുമാണ് ഇവരുടെ പദ്ധതി. ഇത്തവണ ഇസ്രായേല്‍ താമസത്തിനുള്ള അവകാശത്തിനു നേരെയാണ് കൈവെക്കുന്നതെന്ന് ജറൂസലേമിലെ അഭിഭാഷകനായ സനി കൗറി പറഞ്ഞു.

പുതിയ നിയമത്തിന് ഇസ്രായേല്‍ നിയമനിര്‍മാണ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഇസ്രായേലിന്റെ ലിസ്റ്റില്‍പ്പെട്ട ആളുകള്‍ക്ക് ഇവിടെ താമസത്തിനുള്ള അനുമതി പിന്‍വലിക്കാനാണ് തീരുമാനം. ഇത്തരം ഫലസ്തീനികള്‍ കുറ്റക്കാരാണെങ്കിലും അല്ലെങ്കിലും തീവ്രവാദവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് താമസിക്കാനുള്ള അനുമതി നിഷേധിക്കാനാണ് തീരുമാനം.

കിഴക്കന്‍ ജറൂസലേമിനെ 1967ലും ഗോലന്‍ മേഖലയെ 1980ലുമാണ് ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റിയത്. ഇസ്രായോലിന്റെ നിയമനടപടി ക്രമങ്ങള്‍ക്കു കീഴിലാണ് ഇവിടെ ആളുകള്‍ ജീവിച്ചു പോന്നിരുന്നത്. നിലവില്‍ ഫലസ്തീനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് അവിടെ തന്നെ താമസിക്കാം. പുതുതായി താമസമാക്കുന്നവര്‍ക്കാണ് നിയമം ശക്തമാക്കാനൊരുങ്ങുന്നത്.

 

Related Articles