Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിലെ എംബസി: യു.എസിന്റെ നീക്കം സമാധാനത്തിന് അപകടമെന്ന് തുര്‍ക്കി

അങ്കാറ: യു.എസ് എംബസി 2018 മേയില്‍ ജറൂസലേമില്‍ തുറക്കുമെന്ന ട്രംപിന്റെ നടപടി സമാധാനത്തിന് തടസ്സമെന്ന് തുര്‍ക്കി. യു.എന്നിന്റെയും ഒ.ഐ.സിയുടെയും തീരുമാനത്തെ അവഗണിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് തുര്‍ക്കി ആരോപിച്ചു. ഇതിലൂടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വളരെയധികം ആശങ്കപ്പെടുത്തുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തുവിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന യു.എസ് എംബസി ഈ വര്‍ഷം മേയില്‍ തുറക്കുമെന്നാണ്  യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യു.എസ് എംബസി തുറക്കാനിരിക്കുന്നത്.

 

Related Articles