Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി ഇറാന്‍ പാര്‍ലമെന്റ് അംഗീകരിച്ചു

തെഹ്‌റാന്‍: ജറൂസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ബില്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇറാന്റെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 290 നിയമസഭാംഗങ്ങളില്‍ 207 വോട്ടിനാണ് സഭ ബില്‍ പാസാക്കിയത്. ബുധനാഴ്ച നടന്ന സഭസമ്മേളനത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരേയുള്ള പ്രതികരണമാണിത്. ട്രംപിന്റെ നടപടി മുസ്‌ലിംകള്‍ക്ക് ദോഷം ചെയ്യും. അതിനുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ തന്നെ ഇറാന്‍ രംഗത്തെത്തിയിരുന്നു.

കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി തുര്‍ക്കിയും നേരത്തെ അംഗീകരിച്ചിരുന്നു. ഡിസംബര്‍ ആറിനാണ് ട്രംപ് അറബ്-ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം വകവെക്കാതെ ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നത്.

Related Articles