Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം എംബസി ഉദ്ഘാടന ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ല

ജറൂസലേം: മെയ് 14ന് ജറൂസലേമില്‍ നടക്കുന്ന യു.എസ് എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

ട്രംപിന്റെ മകള്‍ ഇവാന്‍ക,മരുമകന്‍ ജാര്‍ഡ് കുഷ്‌നര്‍,യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേലിലെ യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍, ട്രംപിന്റെ പശ്ചിമേഷ്യയിലെ പ്രതിനിധി ജേസണ്‍ ഗ്രീന്‍ബ്ലാട് എന്നിവരും പങ്കെടുക്കും.

തെല്‍ അവീവില്‍ നിന്നും എംബസി ജറൂസലേമിലേക്ക് മാറ്റിയത് സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകള്‍ ജറൂസലേമില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. 2017 ഡിസംബറിലായിരുന്നു എംബസി മാറ്റം ട്രംപ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് എംബസി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഫലസ്തീനിലും ഉയര്‍ന്നു വന്നിരുന്നത്.

 

Related Articles