Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ മര്‍ദനം

ജറൂസലം: ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതു മുതല്‍ അറബ് രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധങ്ങളും റാലികളുമാണ് നടക്കുന്നത്. ‘രോഷത്തിന്റെ ദിനം’ എന്ന പേരിലായിരുന്നു ഫലസ്തീന്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചത്. റാമല്ലയില്‍ പ്രതിഷേധ റാലി നടത്തിയ ഫലസ്തീനികള്‍ അമേരിക്കയുടെ പതാക കത്തിച്ചു.

എന്നാല്‍, പ്രതിഷേധക്കാര്‍ക്കു നേരെ ക്രൂരമായ മര്‍ദനങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്. ഫല്‌സ്തീനികളെ നേരിടാന്‍ നൂറുകണക്കിന് സൈനികരെയാണ് ഇസ്രായേല്‍ ജറൂസലേമിലേക്ക് അയച്ചത്.
പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് വെടിവെപ്പ് നടത്തി. റബ്ബര്‍ ബുള്ളറ്റും ടിയര്‍ഗ്യാസുമാണ് പ്രയോഗിച്ചത്. നിരവധി പേര്‍ക്കാണ് പൊലിസിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.

ഹെബ്രോണ്‍,റാമല്ല,ജറൂസലം എന്നിവിടങ്ങളിലായിരുന്നു സംഘട്ടനം. ഗസ്സയിലെ ഖാന്‍ യൂനുസില്‍ വച്ച് പൊലിസും പ്രക്ഷോഭകരും ഏറ്റുമുട്ടി. ഇസ്രായേല്‍ സൈന്യം വ്യോമാക്രമണവും ടാങ്കറുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തി. ഇസ്രായേലില്‍ മൂന്നു റോക്കറ്റാക്രമണം നടന്നു എന്നാരോപിച്ചായിരുന്നു തിരിച്ചടി. എന്നാല്‍ തൗഹീദ് സേന എന്ന സംഘം റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി എല്ലാ തരം പ്രായക്കാര്‍ക്കും മസ്ജിദുല്‍ അഖ്‌സ തുറന്നു നല്‍കിയിരുന്നു. ചില സമയങ്ങളില്‍ ഇസ്രായേല്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. പഴയ നഗരത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഇസ്രായേല്‍ സൈന്യം അഖ്‌സയുടെ നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തോടെ ഗാസയില്‍ നിന്നുള്ള അതിര്‍ത്തി ഇസ്രായേല്‍ അടച്ചിരുന്നു.  

 

 

Related Articles