Current Date

Search
Close this search box.
Search
Close this search box.

ജയില്‍ഭേദന കേസില്‍ മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി

കെയ്‌റോ: വാദിനത്‌റൂന്‍ ജയില്‍ ഭേദന കേസില്‍ പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും മറ്റ് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും എതിരെയുള്ള വധശിക്ഷയും ജീവപര്യന്തവും ഈജിപ്ത് സുപ്രീം കോടതി റദ്ദാക്കി. ജനുവരി-25 വിപ്ലവത്തിനിടെയുണ്ടായ സംഭവത്തിന്റെ കേസില്‍ പുനരാലോചനക്കും കോടതി ഉത്തരവിട്ടു. 2011ല്‍ ഹുസ്‌നി മുബാറകിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയ പ്രക്ഷോഭത്തിനിടെ ജയിലുകള്‍ കയ്യേറി നിരവധി തടവുകാരെ കടത്തിക്കൊണ്ടുപോയി എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. അതില്‍ ക്രിമിനല്‍ കോടതി മുര്‍സിക്കെതിരെ 2015 ജൂണ്‍ 16ല്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. മുര്‍സിക്കും ബ്രദര്‍ഹുഡിനും വേണ്ടി ഹാജരാവുന്ന അഭിഭാഷക സംഘം വിധിക്കെതിരെ   2015 ആഗസ്റ്റ് 15ന് അപ്പീല്‍ നല്‍കിയിരുന്നു.
പ്രസിഡന്റ് കൊട്ടാരത്തിന് മുന്നിലുണ്ടായ ഏറ്റുമുട്ടല്‍, ഖത്തറുമായുള്ള ഗൂഢാലോചന, കോടതി നിന്ദ തുടങ്ങി അഞ്ച് കേസുകളിലാണ് മുഹമ്മദ് മുര്‍സി വിചാരണ നേരിടുന്നത്. ദീര്‍ഘകാലത്തെ തടവ് ശിക്ഷ അദ്ദേഹത്തിന് മേല്‍ വിധിച്ചിട്ടുമുണ്ട്. പ്രസിഡന്റ് കൊട്ടാരത്തിന് മുമ്പിലുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ ഇരുപത് വര്‍ഷം തടവാണ് മുര്‍സിക്കെതിരെ വിധിച്ചിരിക്കുന്നത്.

Related Articles