Current Date

Search
Close this search box.
Search
Close this search box.

ജയിലുകളാണ് സീസിയുടെ ഭരണ നേട്ടങ്ങള്‍: ഡോ. ഖറദാഗി

ദോഹ: അബ്ദുല്‍ ഫത്താഹ് സീസി പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ഈജിപ്തില്‍ ജയിലുകളിലുണ്ടായ വര്‍ധനവിനെ വിമര്‍ശിച്ച് ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി അലി മുഹിയുദ്ദീന്‍ അല്‍ഖറദാഗി. സീസി തന്റെ ഭരണകാലത്തെ പതിനൊന്നാമത്തെ ജയില്‍ റമദാന്‍ പത്തിന് തുറന്നിരിക്കുകയാണ്. സീസിയുടെ നേട്ടങ്ങളെല്ലാം ജയിലുകളാണെന്നും ഖറദാഗി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പരിഹാസചുവയില്‍ പ്രതികരിച്ചു.
ഇറാന് നന്ദിയും കടപ്പാടും രേഖപ്പെടുത്തി കൊണ്ടുള്ള ഹമാസ് നേതാവ് മൂസാ അബൂമര്‍സൂഖിന്റെ പ്രസ്താവന ഹമാസിന്റെ നിര്‍ബന്ധിതാവസ്ഥയില്‍ നിന്നുള്ളതാണെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഈ നിലപാടിന്റെ പേരില്‍ ഹമാസിനെയല്ല വിമര്‍ശിക്കുന്നത്, മറിച്ച് ഗസ്സയെ ഉപരോധിക്കുകയും ഈ നിലപാടെടുക്കാന്‍ ഹമാസ് നിര്‍ബന്ധിക്കപ്പെട്ട സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചവരെയുമാണ് വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സീസി അധികാരമേറ്റ് രണ്ട് വര്‍ഷത്തിനകം തുറക്കുന്ന ഈജിപ്തിലെ പതിനൊന്നാമത്തെ ജയിലാണിത്. സീസി അധികാരമേറ്റത് മുതല്‍ രാഷ്ട്രസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉയര്‍ത്തപ്പെടുന്ന മുറവിളികളെല്ലാം ഇല്ലാതാക്കപ്പെടുകയാണ് സീസി ഭരണത്തിന് കീഴില്‍. മനുഷ്യാവാകാശ സംഘടനകളുടെ കണക്കുകള്‍ പ്രകാരം മറ്റൊരു ഭരണകൂടവും ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഈജിപ്തില്‍ നടക്കുന്നത്. റാബിഅ ചത്വരത്തിലും അന്നഹ്ദ ചത്വരത്തിലും നാലായിരത്തിലേറെ ആളുകളെ ഈജിപ്ത് ഭരണകൂടം കൊലപ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെ നാല്‍പതിനായിരത്തിലേറെ ആളുകളെ ജയിലുകളില്‍ അടക്കുകയും ചെയ്തിരിക്കുന്നു. ജയിലിലടക്കപ്പെട്ടിരിക്കുന്നവരിലേറെയും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്.

Related Articles