Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്

കോട്ടക്കല്‍: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് (ഫെബ്രുവരി 11) വൈകീട്ട് നാലിന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യ ഉപാധ്യക്ഷന്‍ നുസ്‌റത്ത് അലി നിര്‍വഹിക്കും. കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, മുന്‍ അസി. അമീര്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൂറാ അംഗങ്ങളായ ടി.കെ അബ്ദുല്ല, വി.കെ അലി, മാധ്യമം – മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ വി.ടി അബ്ദുല്ലകോയ തങ്ങള്‍, വനിതാവിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി പ്രസിഡന്റ് ടി. ശാക്കിര്‍, എസ്.ഐ.ഒ പ്രസിഡന്റ് സി.ടി ഷുഹൈബ്, ജി.ഐ.ഒ പ്രസിഡന്റ് പി. റുക്‌സാന എന്നിവര്‍ സംസാരിക്കും.
വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് പി. ലൈല, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിയാന്‍ദാദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്  ഡോ. സഫീര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്
ഫഹ്മിദ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളവതരിപ്പിക്കും. ലക്ഷം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വീഡിയോ വാളുകള്‍, തത്സമയ സംപ്രേഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവര്‍ക്ക് പ്രാര്‍ഥനാ സൗകര്യം നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ആയിരം വനിതകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം വളണ്ടിയര്‍മാരെയാണ് സമ്മേളന നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ ജമാഅത്തെ ഇസ്‌ലാമി സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിങ്ങിന്റെ സേവനവുമുണ്ടാവും.

ഗതാഗത നിയന്ത്രണം
ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വാഹനത്തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി, വേങ്ങര ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഒതുക്കുങ്ങല്‍ വഴി മലപ്പുറം- കോട്ടക്കല്‍ റോഡിലൂടെയാണ് സമ്മേളന നഗരിയിലെത്തേണ്ടത്. നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍, ചുങ്കത്തറ, അരീക്കോട്, കാളികാവ്, മേലാറ്റൂര്‍, വള്ളുവമ്പ്രം ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഉച്ചയ്ക്ക് മൂന്നിന് മുമ്പ് നഗരിയിലെത്തണം. മഞ്ചേരി, മങ്കട, ദഅ്‌വത്ത് നഗര്‍, പൊന്നാനി, എടപ്പാള്‍, കൊണ്ടോട്ടി, മാറഞ്ചേരി,പെരിന്തല്‍മണ്ണ ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ 3.30ന് മുമ്പായി നഗരിയിലെത്തണം.
മലപ്പുറം, യൂനിവേഴ്‌സിറ്റി, തിരൂര്‍, താനൂര്‍, പറവണ്ണ, ആലത്തിയൂര്‍, വളാഞ്ചേരി, പുത്തനത്താണി, കോട്ടക്കല്‍, വേങ്ങര, തിരൂരങ്ങാടി ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ നാലിന് മുമ്പായും നഗരിയിലെത്തണം. വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പൊതു വാഹനങ്ങള്‍ക്കും ബസുകള്‍ക്കും റൂട്ടുകളില്‍ മാറ്റമില്ല. നിര്‍ദേശം നല്‍കുന്നതിനായി പ്രധാന റോഡുകളില്‍ ട്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുണ്ട്. ട്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ നിന്നുള്ള നിര്‍ദേശം കിട്ടിയതിന് ശേഷം മാത്രമേ സമ്മേളന വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയകളിലേക്ക് പ്രവേശിക്കാവൂ എന്ന് ട്രാഫിക് വിഭാഗം കണ്‍വീനര്‍ ഖാജാ ശിഹാബുദ്ദീന്‍ അറിയിച്ചു.

Related Articles