Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി ബിഗ് സിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ബിഗ് സിറ്റി പ്രസിഡന്റായി ഫൈസല്‍ പൈങ്ങോട്ടായിയെ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു.അബ്ദുറസാഖ് മാത്തോട്ടമാണ് സെക്രട്ടറി.

മറ്റു ഭാരവാഹികളായി ടി.എം ശരീഫ് മൗലവി (അസി.സെക്രട്ടറി), അഡ്വ.ഫൈസല്‍(ദഅ്‌വാ വകുപ്പ്), മുഹമ്മദ് സിയ(പി.ആര്‍ സെക്രട്ടറി), ബാബു സല്‍മാന്‍ (മീഡിയ), അമീര്‍ പുതിയപാലം(ടീന്‍ ഇന്ത്യ മലര്‍വാടി) സമിതി അംഗങ്ങളായി എ.എം അബ്ദുല്‍ മജീദ്, റഫീഖ് റഹ്മാന്‍ മൂഴിക്കല്‍, നൗഷാദ് മേപ്പാടി, ഹനീഫ ഹാജി, എ.പി അബ്ദുല്‍ ലത്വീഫ്, എം.എ ഖയ്യൂം, സമീര്‍, മുസ്തഫ പാലാഴി, ഹാരിസ് നടക്കാവ്, സലീം വെള്ളിപറമ്പ് ഏരിയാ പ്രസിഡന്റ്മാരായി ശരീഫ് കുറ്റിക്കാട്ടൂര്‍(മെഡിക്കല്‍ കോളേജ്), അബ്ദുല്‍ ഹമീദ് മാത്തോട്ടം(കോഴിക്കോട് സൗത്ത്), അമീറലി കിണാശ്ശേരി(കോഴിക്കോട് നോര്‍ത്ത്) എന്നിവരെയും തെരഞ്ഞെടുത്തു.

ബിഗ് സിറ്റി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്,അസി.അമീര്‍ പി.മുജീബ് റഹ്മാന്‍, കേന്ദ്ര പ്രതിനിധി സഭാംഗം ഖാലിദ് മുബശ്ശിര്‍ സഫര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles