Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി പണ്ഡിത വേദി രൂപീകരിച്ചു

കോഴിക്കോട്: സമൂഹം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനും സമുദായത്തിന് ശരിയായ ദിശ നിര്‍ണയിച്ചുകൊടുക്കുവാനും ഉദ്ദേശിച്ച് ജമാഅത്തെ ഇസ്‌ലാമി ‘ഇത്തിഹാദുല്‍ ഉലമാഅ് (കേരള)’ എന്ന പേരില്‍ പണ്ഡിത വേദി രൂപീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് സാഹിബിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഹിറാ സെന്ററില്‍ നടന്ന യോഗത്തില്‍ വേദിയുടെ പ്രഥമ പ്രസിഡണ്ടായി വി.കെ. അലി (വളാഞ്ചേരി), സെക്രട്ടറിയായി കെ.എം. അശ്‌റഫ് (നീര്‍ക്കുന്നം) എന്നിവരെ തെരഞ്ഞെടുത്തു. എം.വി. മുഹമ്മദ് സലീം മൗലവി, കെ. ഇല്യാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ഡോ. എ.എ.ഹലീം, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരുമാണ്.
കൂടാതെ താഴെ പറയുന്നവരെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തു. കെ.അബ്ദുല്ല ഹസന്‍, ടി.കെ.ഉബൈദ്, പി.കെ.ജമാല്‍, മുഹമ്മദ് കാടേരി, കെ.എ.യൂസുഫ് ഉമരി, ഇ.എന്‍.ഇബ്രാഹീം മൗലവി, വി.എ.കബീര്‍, മുഹമ്മദ് ഹുസൈന്‍ സഖാഫി, മൗലവി വി.പി. സുഹൈബ്, ടി.എച്ച്. സെയ്തുമുഹമ്മദ്, ടി.കെ.അബ്ദുല്ല, എച്ച്.ഷഹീര്‍ മൗലവി, കെ.കെ. ഫാത്തിമ സുഹ്‌റ, ഖദീജാ റഹ്മാന്‍.

Related Articles