Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖ: പുതിയ ഭാരവാഹികളായി

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖയുടെ 2019-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഡോ: വി.എം. ഹബീബുല്‍ റഹ്മാനെയും ജനറല്‍ സെക്രട്ടറിയായി ജസീല്‍ അബ്ദുല്‍ വാഹിദിനെയും തെരെഞ്ഞെടുത്തതു. ഓഖ് ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ടി. മുഹമ്മദ് വേളം തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഡോ: ഹബീബുല്‍ റഹ്മാന്‍ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സി(ഐ.സി.ഐ.എഫ്.)ന്റെ ഓപറേഷന്‍സ് മാനേജറാണ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ജസീല്‍ അബ്ദുല്‍ വാഹിദ്. നൗഫല്‍ പി.കെ (വൈസ് പ്രസിഡണ്ട്), റമീസ് വേളം, നഫീസ തനൂജ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വകുപ്പ് കണ്‍വീനര്‍മാര്‍:
അനീസ് റഹ്മാന്‍ (തര്‍ബിയത്ത്), സബാഹ് ആലുവ (ദഅവ), റമീസ് വേളം (അക്കാദമിക് സെല്‍), മുസമ്മില്‍ ഗഫൂര്‍ (പബ്ലിക് റിലേഷന്‍), അജ്മല്‍ കുന്നക്കാവ്, അസ് ലഹ് വടകര (മീഡിയ), അല്‍ത്താഫ് മുഹമ്മദ്, സുബൈര്‍ ഓമശ്ശേരി (സാമൂഹിക സേവനം), സ്വാലിഹ ഹബീബ്, ഹസനുല്‍ ബന്ന (മോറല്‍ സ്‌കൂള്‍), നഫീസ തനൂജ (വിമന്‍സ് സെല്‍), അജീഷ് മുഹമ്മദ്, അമീര്‍ മുഹമ്മദ് സയിദ് (സകാത്ത് സെല്‍), ശബീന കമറുദ്ദീന്‍ (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), ഡോ. ഷര്‍നാസ് മുത്തു (വിമന്‍സ് ഹോസ്റ്റല്‍)

ഏരിയാ സമിതി അംഗങ്ങള്‍:
ഡോ. ഷിറാസ് പൂവച്ചല്‍, അബ്ദുല്‍ നാസര്‍, മുനീര്‍ വാഴക്കാട്, വസീം ആര്‍.എസ്., തൌഫീഖ് മുഹമ്മദ്, മര്‍യം ജമീല, അഹ്ദസ്, ഷഹബാസ്, റാനിയ, അബ്ദുല്ല കോട്ടപ്പള്ളി, ബാസില്‍ ഇസ്ലാം, ഫാത്തിമ സല്‍വ, അസ്മ മന്‍ഹാം, അസ്ഹര്‍.

Related Articles